മൂന്നുസെന്റില്‍ താഴെയുള്ളവര്‍ക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം

APRIL 19, 2024, 9:14 AM

പാലക്കാട്: സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവർക്കും സഹകരണ സംഘങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണസംഘം രജിസ്ട്രാർ അനുമതി നല്‍കി.

പൊതുപ്രവർത്തകനായ തത്തമംഗലം നെല്ലിക്കാട് പുത്തൻകളം ചന്ദ്രൻ ചാമി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.

3 സെന്റില്‍ താഴെ വിസ്തീർണമുള്ളതും വീടില്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേല്‍ വായ്പ അനുവദിക്കരുതെന്ന സഹകരണനിയമത്തിലെ വ്യവസ്ഥ സാമ്ബത്തികപിന്നാക്കാവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

vachakam
vachakam
vachakam

ഇത്തരം സ്ഥലങ്ങളുടെ ഈടിന്മേല്‍ വായ്പ നല്‍കി തുക കുടിശ്ശികയായാല്‍ തിരിച്ചുപിടിക്കാനുള്ള ജപ്തിനടപടിക്രമങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് വായ്പ മുമ്ബ് നിഷേധിച്ചിരുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്‌ ഇനിമുതല്‍ ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലെ ജോയന്റ് രജിസ്ട്രാർമാരുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam