തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ദിവസങ്ങളോളം കുടിവെള്ളം മുട്ടിയ സംഭവത്തില്‍ വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.
അതേസമയം പ്രതിസന്ധി പരിഹരിച്ചെങ്കിലും ഉയർന്ന മേഖലകളില്‍ പലയിടത്തും പൂർണതോതില്‍ വെള്ളമെത്തിയിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. മലമുകള്‍, കാച്ചാണി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളില്‍ രാത്രി വൈകിയും വെള്ളമെത്തിയില്ല.
ഈ പ്രദേശങ്ങളിലെ പൈപ്പുകളില്‍ ഉണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളം എത്താൻ വൈകാനുള്ള കാരണമെന്താണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ നിലവില്‍ വെള്ളമില്ലാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ ആരും അറിയിക്കുന്നില്ലെന്ന് നഗരസഭ അറിയിച്ചു.
വെള്ളത്തിന് ആവശ്യമുള്ളവർ കണ്‍ട്രോള്‍ റൂം നമ്ബർ മുഖേന ബന്ധപ്പെട്ടാല്‍ വെള്ളമെത്തിക്കാനുള്ള സൗകര്യങ്ങള്‍ തയാറാണെന്നും മേയർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്