കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ യൂട്യൂബർ യാസര്‍ എടപ്പാള്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ആലുവ റൂറൽ സൈബർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
വിദേശത്തായിരുന്ന യാസറിനെതിരെ നേരത്തെ ലുക്ക്ഔട്ട് സർകുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ.
അതേസമയം ഇതിനുമുമ്പ് കേസിൽ കെ എം ഷാജഹാന്‍, പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ചതായി ചൂണ്ടിക്കാട്ടിയാണ് കെ ജെ ഷൈൻ പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് കെ ജെ ഷൈൻ മുമ്പ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ക്യാമ്പിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നായിരുന്നു അവരുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
