എയിംസ് വിഷയത്തിൽ മറുപടി സമർപ്പിക്കാൻ ഹൈക്കോടതിയോട് വീണ്ടും സമയം ആവശ്യപ്പെട്ട് കേന്ദ്രം 

MARCH 25, 2026, 7:08 AM

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജിയിൽ മറുപടി സമർപ്പിക്കാൻ കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

എന്നാൽ സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന്, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഏപ്രിൽ 10 വരെ സമയം അനുവദിക്കാൻ കോടതി തീരുമാനിച്ചു.

അതേസമയം, കേന്ദ്രസർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിശദീകരണം നൽകാതിരിക്കാനാണ് ശ്രമമെന്നും അവർ കോടതിയിൽ വാദിച്ചു.

vachakam
vachakam
vachakam

കേരളത്തിന് എയിംസ് അനുവദിക്കുന്ന വിഷയത്തിൽ വ്യക്തമായ നിലപാട് പുറത്തുവരാത്തത് രാഷ്ട്രീയ തലത്തിലും ചർച്ചയാകുകയാണ്. ഏപ്രിൽ 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രത്തിന്റെ വിശദീകരണം നിർണായകമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam