കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം

MARCH 28, 2026, 9:26 PM

കോഴിക്കോട്: കുറ്റ്യാടി തോടന്നൂരിൽ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാക്കൾക്ക് വൻ സ്വീകരണം. മിഥുൻലാൽ, രൂപേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പൊലീസ് നടപടിക്കെതിരെയും യൂത്ത് കോൺഗ്രസിനെതിരെയും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ആരോഗ്യമന്ത്രി വീണാ ജോർജ്നെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ 27ന് പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ഗേറ്റിന് മുന്നിലെത്തി ബോംബെറിഞ്ഞതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ജനൽചില്ലുകൾ തകരുകയും ചുവരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് മിഥുൻലാൽ, രൂപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണസമയത്ത് വീട്ടിലുണ്ടായിരുന്ന ബിഥുൻ ബാലന്റെ പിതാവ് ബാലനും അമ്മ തങ്കമണിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam