തീവണ്ടിയിൽ നിന്ന് വീണ യുവാവ് ലൊക്കേഷൻ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു, പിന്നീട് സംഭവിച്ചത്

SEPTEMBER 17, 2024, 1:44 PM

കൊല്ലം : അർധരാത്രി തീവണ്ടിയില്‍നിന്നുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പുനലൂർ-ചെങ്കോട്ട റെയില്‍പ്പാതയിലാണ് സംഭവം നടന്നത്. 

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം. ഇവിടം വന്യമൃഗശല്യം രൂക്ഷമായ മേഖലയാണ്. തിരുനെല്‍വേലി അയ്യാപുരം സ്വദേശി മധുസൂദനാ(19)ണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. 

തൂത്തുക്കുടിയിലേക്കുള്ള പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. മധുസൂദൻ ശൗചാലയത്തില്‍പോയി തിരികെ വരുന്നതിനിടെ തീവണ്ടിയുടെ കതകുതട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ റെയില്‍വേ സംരക്ഷണസേനയെ വിവരമറിയിച്ചു.

vachakam
vachakam
vachakam

വീണുകിടന്ന സ്ഥലത്തിന്റെ ലൊക്കേഷൻ യുവാവ് മൊബൈല്‍ ഫോണ്‍വഴി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇതുപയോഗിച്ചു നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിനുശേഷം യുവാവിനെ കണ്ടെത്തി.

കാലിനു പരിക്കേറ്റ യുവാവിനെ ആനപെട്ടകോങ്കല്‍ ഭാഗത്തേക്ക് എത്തിക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഓച്ചിറയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം ഓണാവധിക്ക് പോകുകയായിരുന്നു മധുസൂദൻ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam