'ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം'; ബിജെപി അനുകൂല ലേഖനത്തില്‍ വിശദീകരണവുമായി വരാപ്പുഴ അതിരൂപത

APRIL 19, 2024, 6:05 AM

കൊച്ചി: ജീവദീപ്തിയിലെ ബി.ജെ.പി അനുകൂല ലേഖനത്തില്‍ വിശദീകരണവുമായി വരാപ്പുഴ അതിരൂപത. ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തിന് ഉത്തരമായി ലേഖകന്‍ എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീന്‍ സഭയുടെ നിലപാടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ബന്ധപ്പെട്ട ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വ്യക്തമാക്കി അതിരൂപത രംഗത്തെത്തുകയായിരുന്നു.

പ്രശ്‌നങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമദൂരം ആണ് ലത്തീന്‍ സമൂഹത്തിന്റെയും വരാപ്പുഴ അതിരൂപതയുടെ പൊതു നിലപാടെന്നും രൂപത വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തുടരുമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആവര്‍ത്തിക്കുകയാണ്. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന വിധം സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്നാണ് സഭയുടെ ആഹ്വാനമെന്നും അതിരൂപത വ്യക്തമാക്കി.

വരാപ്പുഴ അതിരൂപത മുഖപത്രം ജീവദീപ്തിയിലെ ബി.ജെ.പി അനുകൂല ലേഖനം സഭയുടെ നിലപാടല്ല. പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം ഈ തിരഞ്ഞെടുപ്പിലും തുടരും. അതേസമയം മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കായിരിക്കണം വോട്ട് എന്നും ലത്തീന്‍ സഭയുടെ രാഷ്ട്രീയ കാര്യ സമിതിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

തരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തരമൊരു ലേഖനം വന്നത് സംബന്ധിച്ച് സഭാ നേതൃത്വം പരിശോധിക്കും. തീരദേശ മേഖലയുടെ വികസന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനവും സഭയ്ക്കുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിയിലും തീരദേശ മേഖല പരിഗണിക്കപ്പെട്ടിട്ടില്ലെന്നും സഭ വ്യക്തമാക്കി.

ഇടതുപക്ഷത്തെ വിമര്‍ശിച്ചും ബിജെപിയെ പ്രശംസിച്ചുമായിരുന്നു വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരിയാണ് ലേഖനമെഴുതിയത്. ബിജെപിയോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ ലേഖനത്തില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് നടത്തുന്നതെന്നും വിമര്‍ശിച്ചു. കരുത്തോടെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ബിജെപി നേതൃത്വം കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam