കല്‍പ്പറ്റ: സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു. മലപ്പുറം സ്വദേശികളായ സാലി, റിയാസ്, മുഹ്സിൻ എന്നിവരാണ് സൂചിപ്പാറയ്ക്ക് സമീപമുള്ള പാറയില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ടാണ് ഇവർ ചാലിയാർ പുഴ കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോയത്. തുടർന്ന് അവിടെ കുരുങ്ങുകയായിരുന്നു.
അതേസമയം ഒരാള്‍ നീന്തി മറുകരയിലേക്ക് വന്നിരുന്നു. ഇവരില്‍ രണ്ട് പേർക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ രണ്ട് പേരെയും എയർ ലിഫ്‌റ്റ് ചെയ്‌തു. വൈദ്യസഹായം നല്‍കിയ ശേഷം മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി എന്നാണ് ലഭിക്കുന്ന വിവരം.
രാത്രി മുഴുവൻ യുവാക്കൾ പാറക്കെട്ടില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ എത്തി വളരെ സാഹസികമായിട്ടാണ് മൂവർ സംഘത്തെ രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്