കൊല്ലം: ഭാര്യയെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ആയിരനല്ലൂരിലെ നന്ദനത്തിൽ സ്വദേശിയായ നന്ദകുമാറാണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ സിമിയെയും പ്രായപൂർത്തിയാകാത്ത മകനെയും നന്ദകുമാർ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പണയം വെച്ച സ്വർണ്ണാഭരണങ്ങൾ തിരികെ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമായത്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചതിന് പിന്നാലെ പ്രതി വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
സിമിയുടെ നെഞ്ചത്ത് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ മകനും ആക്രമണത്തിൽ പരിക്കേറ്റു. പരിസരവാസികൾ ആണ് ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്