കോഴിക്കോട് അർധരാത്രിയിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; വീട്ടുക്കാരെ ആക്രമിച്ചു യുവാവിനെ രക്ഷിച്ചു സുഹൃത്തുക്കൾ

JULY 28, 2026, 10:54 PM

കോഴിക്കോട്: താമരശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. യുവാവിനെ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി അതിക്രമം നടത്തുകയും യുവാവിനെ ബലംപ്രയോഗിച്ച് രക്ഷപ്പെടുത്തി കൊണ്ടുപോകുകയും ചെയ്തതായി പരാതിയുണ്ട്.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മുറിക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അതേ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

ഇതിനിടെ യുവാവ് മൊബൈൽ ഫോണിലൂടെ സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന്റെ വാതിലും മറ്റ് സാധനങ്ങളും അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് മുറിയിൽ പൂട്ടിയിട്ടിരുന്ന യുവാവിനെ ബലംപ്രയോഗിച്ച് പുറത്തിറക്കി കൊണ്ടുപോയതായും വീട്ടുകാർ ആരോപിച്ചു.

vachakam
vachakam
vachakam

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ സുഹൃത്തുക്കളായ ആറു പേർക്കെതിരെയും ആക്രമണം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ മുഖ്യപ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam