തിരുവല്ല: തിരുവല്ലയിൽ ഒരാളുടെ മരണത്തിനിടയാക്കിയ റോഡപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ കാർ ഡ്രൈവറെയും പിടികൂടിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ സ്വദേശി അശ്വിൻ കൃഷ്ണയെ (20) ആണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെ തിരുവല്ല പെരുന്തുരുത്തിയിലായിരുന്നു അപകടമുണ്ടായത്. ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന കോട്ടയം നാട്ടാശേരി സ്വദേശി ഷിബു ആണ് മരിച്ചത്.
ഇന്നോവ കാറിടിച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ അപകട ശേഷം കാർ സംഭവ സ്ഥലത്ത് നിർത്താതെ ഓടിച്ചു പോയി. പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസ് ഈ കാർ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്