തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മതസ്പർധ വളർത്തുന്ന തെളിവുകൾ കണ്ടെത്തിയില്ലെങ്കിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുടെ മൊഴിയാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തുക. പരാതി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ച പൊലീസിന് അത് പുനരാരംഭിക്കേണ്ടി വന്നത്.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തോട് ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർകോടിക് സെൽ എസിപി അജിചന്ദ്രൻ നായർക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മതസ്പർധ വളർത്തുന്ന തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കൂ എന്നാണ് പൊലീസ് നിലപാട്. ഈ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കുകയോ ശാസ്ത്രീയാന്വേഷണത്തിൽ കണ്ടെത്തുകയോ വേണം.
എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് പോലും കെ. ഗോപാലകൃഷ്ണൻ ഐഎഎസാണെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിന് കഴിയുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്