ഇടുക്കി കൂട്ടാറിൽ മദ്യപിച്ചെത്തിയ ഒരു സംഘം കട ആക്രമിച്ച് പണം കവർന്നു. കടയുടമയെയും ഭാര്യയെയും മർദിച്ചു. സംഭവത്തിൽ കമ്പംമെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
നെടുങ്കണ്ടം-കമ്പംമെട്ട് അന്തർസംസ്ഥാന പാതയോരത്ത് കൂടാറിന് സമീപം പ്രവർത്തിക്കുന്ന ബിസ്മി കടയാണ് ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചത്.
ഭക്ഷണം കഴിച്ച ശേഷം പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ടംഗ സംഘം കടയിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും കടയുടമ നൗഷാദിനെ നിലത്തിട്ട് മർദിക്കുകയും ചെയ്തു.
ആക്രമണത്തിനുശേഷം പണപ്പെട്ടിയിലുണ്ടായിരുന്ന 10,000 ത്തിലധികം രൂപ അക്രമികൾ കവർന്നെന്നാണ് നൗഷാദിന്റെ പരാതി. പരിക്കേറ്റ നൗഷാദ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നൗഷാദിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ റെജീന ബീവിക്കും പരുക്കുണ്ട്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്