തിരുവനന്തപുരം: വ്യാജമദ്യം തടയാൻ ക്യൂആർ കോഡ് സംവിധാനവുമായി ബെവ്കോ രംഗത്ത്. ക്യൂആർ കോഡ് സംവിധാനം ഏപ്രിൽ മാസത്തോടെ നിലവിൽ വരുമെന്നാണ് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.
ഇനി മുതൽ ഒരോ മദ്യക്കുപ്പിക്ക് പുറത്തും ക്യൂആർ കോഡ് പതിപ്പിക്കും. വ്യാജ മദ്യമാണോയെന്ന് ക്യൂആർ കോഡ് നോക്കി മനസിലാക്കാം. കോഡ് സ്കാൻ ചെയ്താൽ അത് എവിടെ നിന്ന് വാങ്ങിയതാണെന്നും എവിടെ നിർമ്മിച്ചതാണെന്നും കണ്ടെത്താൻ കഴിയും. ആളുകൾ മൂന്ന് ലിറ്ററിൽ കൂടുതൽ മദ്യം വാങ്ങുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ മനസിലാക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഒന്നാം തീയതി ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയമാണെന്നും നേരത്തെ ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്