പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി; 75കാരന് ദാരുണാന്ത്യം 

JULY 8, 2026, 3:38 AM

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി 75കാരൻ മരിച്ചു. കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75)യാണ് മരിച്ചത്.

ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടി വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിൽ തല കുടുങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു.

വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അപകടത്തിന്റെ സാഹചര്യവും ലിഫ്റ്റിലെ സാങ്കേതിക തകരാറും ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam