തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ  62.5 ലക്ഷം രൂപ പിടികൂടി

MARCH 25, 2026, 12:07 AM

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. 

 തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്.

കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

vachakam
vachakam
vachakam

എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് വ്യക്തമാക്കി.   കർണാടക കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടിക്കൂടിയത്.

ബെം​ഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam