താജ്മഹലിന് സമീപം ജലാഭിഷേകം; ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി

MARCH 10, 2024, 8:45 AM

ഡൽഹി: താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി.

ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു.

താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു.

vachakam
vachakam
vachakam

ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവൻ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിടുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam