തിരുപ്പത്തൂർ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നായയ്ക്ക് നൽകാനായി വച്ചിരുന്ന പഴകിയ കോഴിക്കറി കഴിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനടുത്താണ് സംഭവം.
നായയ്ക്ക് കൊടുക്കാനായി വീട്ടുകാർ മാറ്റിവെച്ചിരുന്ന ഭക്ഷണം മൂന്ന് വയസ്സുകാരി അബദ്ധത്തിൽ കഴിച്ചതായാണ് ലഭ്യമാകുന്ന വിവരം. മാതഗഡുപ്പ് സ്വദേശിയും മരംകയറ്റ തൊഴിലാളിയുമായ സതീഷിന്റെ മകൾ ഭൂമികയാണ് മരിച്ചത്.
സതീഷിനും ഭാര്യ ശ്രേയയ്ക്കും ഒരു മകനും രണ്ട് പെൺമക്കളുമടക്കം മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച ശ്രേയ കോഴിയെ വാങ്ങി കറിവച്ചിരുന്നു. ഈ കറിയിൽ നിന്നും ബാക്കിവന്നത് മെയ് 12ന് നായയ്ക്ക് നൽകാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഭൂമികയും ഒരു വയസ്സുള്ള അനിയത്തി രേണുകയും അറിയാതെ ഈ ഭക്ഷണം എടുത്തു കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരു കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.
ഉടൻ തന്നെ മാതാപിതാക്കൾ കുട്ടികളെ ചികിത്സയ്ക്കായി ആമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഭൂമികയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
