മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കവേ

AUGUST 20, 2026, 3:58 AM

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. തിഹാര്‍ ജയിലില്‍ കഴിയവേ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ 1984 നവംബറില്‍ ഡല്‍ഹി പാലം കോളനിയില്‍ അഞ്ച് സിഖ് വംശജരെ കൂട്ടക്കൊല ചെയ്ത കേസില്‍ 2018 ഡിസംബര്‍ 17 നാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഇദ്ദേഹം തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജനക്പുരി, വികാസ്പുരി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ഈ വര്‍ഷം ജനുവരിയില്‍ വിചാരണ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam