മോദിക്ക് ആശ്വാസം: തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

APRIL 29, 2024, 6:47 PM

ന്യൂഡല്‍ഹി: ദൈവങ്ങളുടെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 6 വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ദൈവത്തിന്റേയും ആരാധനാലയങ്ങളുടേയും പേരില്‍ വോട്ട് തേടിയെന്നതിനാല്‍ മോദിക്കെതിരെ നടപടിയെടുക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നുമാണ് ഹര്‍ജിക്കാരനായ ആനന്ദ് എസ് ജോന്‍ദാലെ വാദിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ ഹര്‍ജി ന്യായമല്ലെന്നാണ് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ഉത്തരവ്. ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നതുള്‍പ്പെടെ നിരവധി കാരണങ്ങള്‍ പരിഗണിച്ചാണ് ഹര്‍ജി തള്ളുന്നതെന്നും കോടതി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam