ന്യൂഡല്‍ഹി: തിരുവോണ ദിനത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ കേരളീയര്‍ക്കും ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സാംസ്‌കാരികവും മതപരവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ തമ്മില്‍ ഒന്നിപ്പിക്കുന്ന ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും അതുല്യമായ ഉദാഹരണമാണ് ഈ വിളവെടുപ്പുത്സവം. നാടിന്റെ ഐശ്വര്യത്തിനായി അധ്വാനിക്കുന്ന കര്‍ഷകരോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരം കൂടിയാണ് തിരുവോണമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലും വിദേശത്തുമായി വസിക്കുന്ന എല്ലാ മലയാളി സഹോദരീ സഹോദരന്മാര്‍ക്കും സന്ദേശത്തിലൂടെ രാഷ്ട്രപതി ഊഷ്മളമായ ആശംസകള്‍ കൈമാറി. ഈ മനോഹരമായ ആഘോഷ വേളയില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കാനും ദേശീയ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താനും എല്ലാവരും ഒന്നായി പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
