ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് യുഎഇ സന്ദര്‍ശിക്കും. ഊര്‍ജ്ജ പ്രതിസന്ധിയുടെയും മേഖലയിലെ സംഘര്‍ഷ സമാന സാഹചര്യത്തിന്റയും നിര്‍ണായക ഘട്ടത്തിലാണ് സന്ദര്‍ശനം. മെയ് 15 മുതല്‍ 20 വരെ നീളുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് യുഎഇ സന്ദര്‍ശനം.
പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും അഞ്ച് രാഷ്ട്രങ്ങളിൽ അദ്ദേഹം നടത്തുന്ന ഔദ്യോഗിക പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. യുഎഇയിലുള്ള 45 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും ചർച്ച നടത്തും.
മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
