‘1.25 കോടി ഹിന്ദുക്കൾ പോരാടാൻ തീരുമാനിച്ചാൽ...’: ബംഗ്ലാദേശിലെ അതിക്രമങ്ങളിൽ രൂക്ഷ പ്രതികരണവുമായി ആർഎസ്എസ് മേധാവി

FEBRUARY 8, 2026, 4:14 AM

മുംബൈ: ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തീരുമാനിച്ചാല്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവര്‍ക്ക് ലഭിക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കി. മുംബൈയില്‍ ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

“ബംഗ്ലാദേശില്‍ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവര്‍ അവിടെ തന്നെ നിന്ന് പോരാടാന്‍ തീരുമാനിച്ചാല്‍, ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും,” എന്നാണ് ഭാഗവത് പറഞ്ഞത്.

ഇന്ത്യയിലെ ജനസംഖ്യാ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങളെ മുന്‍ സര്‍ക്കാരുകള്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനനനിരക്കിലുണ്ടായ വ്യതിയാനങ്ങളും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ഭാഗവത്, നിലവിലെ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ആര്‍എസ്എസ് ജാതി വിവേചനം പുലര്‍ത്തുന്ന സംഘടനയല്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഏത് ജാതിയില്‍പ്പെട്ടവര്‍ക്കും ആര്‍എസ്എസ് മേധാവിയാകാമെന്നും, എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെട്ടത് അയോഗ്യതയല്ലെന്നും, ബ്രാഹ്മണനായി ജനിക്കുന്നത് യോഗ്യതയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ നേരിടുന്ന വെല്ലുവിളികളെ സംഘര്‍ഷമില്ലാതെ കൈകാര്യം ചെയ്യാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ഭാഗവത് വ്യക്തമാക്കി. “അവര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചാലും ഞങ്ങള്‍ പ്രതികരിക്കാറില്ല. അങ്ങനെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്യുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. കച്ചവടക്കാരും തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam