ന്യൂഡല്‍ഹി: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ആഘോഷവേളകളില്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുന്‍പേ ട്രെയിൻ ബുക്കിങ്ങുകള്‍ മുഴുവനാകുന്നതിനാല്‍ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.അതിനാൽ ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം.
അതേസമയം, പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
