ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്.
കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.
കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു.
ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
