ബെംഗളൂരു: ബെംഗളൂരു കൂട്ടബലാത്സംഗ കേസ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സകലേശ്പുർ സ്വദേശിയായ നിഖിൽ എന്നയാളാണ് ഈ സംഘത്തിന്റെ സൂത്രധാരൻ. ഇയാളുടെ കൂട്ടാളിയായ പശ്ചിമ ബംഗാൾ സ്വദേശി ഡിക്സൺ സാൻഡ്രയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്രതികളായ നിഖിലും ഡിക്സൺ സാന്ദ്രയും നടത്തിയത് കൊടുംക്രൂരതയെന്നാണ് പുറത്ത് വരുന്ന വിവരം. പെൺകുട്ടികളെ വലയിലാക്കാനായി ഇരുവരുടെയും റാക്കറ്റിൽ വേറെയും യുവാക്കൾ ഉള്ളതായാണ് പൊലീസ് വിശദമാക്കുന്നത്.
ഈ യുവാക്കൾ ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിൽ പഠിക്കുന്ന സമ്പന്നരായ പെൺകുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും.
പരിചയം സൌഹൃദമാവുന്നതോടെ ജക്കൂറിലെ വില്ലയിൽ നിഖിൽ നടത്തുന്ന പാർട്ടിക്കായി എത്തിക്കും. പാർട്ടിക്കിടെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കും. നടന്നത് ലഹരിക്കിടെ സംഭവിച്ചതാണെന്ന് പെൺകുട്ടികളോട് പറയും. മാനഹാനി ഭയന്ന് പെൺകുട്ടികൾ പുറത്തു പറയില്ല. 19കാരി പരാതിപ്പെട്ടതോടെയാണ് ദീർഘകാലമായി നടന്നിരുന്ന പീഡന പരമ്പര പുറത്ത് വന്നത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
