ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ഭാര്യയുടെ തല അറുത്തുമാറ്റി സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളുരുവിലെ അനേക്കലിനടുത്തുള്ള ചന്ദാപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവ് സ്കൂട്ടറോടിച്ച് പോകുന്നത് ബീറ്റ് പൊലീസ് കണ്ടത്. തുടര്‍ന്ന് ചന്ദാപുര - അനേക്കൽ റോഡിൽ വെച്ച് ഇയാളെ പൊലീസുകാർ തടഞ്ഞ് നിർത്തി. എന്നാൽ സ്കൂട്ടറിന്‍റെ ഫുട്ബോർഡിന് മുകളിൽ ഒരു സ്ത്രീയുടെ തലയാണ് പൊലീസ് കണ്ടത്.
പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ തല വെട്ടിയെടുത്തെന്ന് യുവാവ് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശങ്കര്‍ ആണ് അറസ്റ്റിലായത്. മാനസയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്