ഞാൻ ആരാണെന്ന് നിനക്ക് അറിയാമോടാ?  പണമടയ്ക്കാൻ  ആവശ്യപ്പെട്ടതിന് ടോൾ ജീവനക്കാരനെ മര്‍ദിച്ച്   ബിജെപി നേതാവിന്‍റെ മകൻ 

OCTOBER 31, 2025, 12:33 AM

ബംഗളൂരു:  ടോൾ ഗേറ്റിൽ പണമടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരനെ മര്‍ദിച്ച് ബിജെപി നേതാവിന്‍റെ മകൻ. സംഗപ്പ എന്ന ജീവനക്കാരനാണ് മര്‍ദനമേറ്റത്.  

വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീൽ ടോൾ പ്ലാസ ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

 വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് ഒരു ഥാർ എസ്‌യുവിയിൽ യാത്ര ചെയ്യുകയായിരുന്നു സമർത്ഗൗഡ. ടോൾ ബൂത്ത് എത്തിയപ്പോൾ പണം അടയ്ക്കാൻ ആവശ്യപ്പെട്ടതാണ് ഗൗഡയെ പ്രകോപിപ്പിച്ചത്. മറുപടിയായി താൻ വിജുഗൗഡയുടെ മകനാണെന്നാണ് സമര്‍ത് പറഞ്ഞു. 

vachakam
vachakam
vachakam

'ഏത് വിജുഗൗഡ' എന്ന് ടോൾ ജീവനക്കാരൻ ചോദിച്ചപ്പോൾ സമർത്ഗൗഡ പ്രകോപിതനായി. തുടർന്ന് അദ്ദേഹവും സുഹൃത്തുക്കളും ബൂത്തിലേക്ക് ഇരച്ചുകയറി സംഗപ്പയെ ആക്രമിച്ചക്കുകയായിരുന്നു.

മറ്റ് ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ സംഗപ്പയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam