റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ 55,000 ഉക്രേനിയൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സെലെൻസ്‌കി

FEBRUARY 4, 2026, 7:08 PM

കീവ് : റഷ്യയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം യുദ്ധഭൂമിയിൽ 55,000 ഉക്രേനിയൻ  സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി അറിയിച്ചു.ബുധനാഴ്ച ഫ്രാൻസ് 2 ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരം വ്യക്തമാക്കിയത്.

“ഉക്രെയിനിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം — പ്രൊഫഷണൽ സൈനികരായാലും നിർബന്ധിതമായി ചേർക്കപ്പെട്ടവരായാലും — യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 55,000 ആണ്,” എന്ന് സെലെൻസ്‌കി പറഞ്ഞു.യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുപുറമെ, വലിയ തോതിൽ ആളുകൾ കാണാതായതായി ഔദ്യോഗികമായി കണക്കാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം ഒരു വർഷത്തിനുശേഷമാണ് യുദ്ധത്തിൽ മരിച്ച യുക്രെയ്നിയൻ സൈനികരുടെ ഔദ്യോഗിക കണക്ക് സെലെൻസ്‌കി പുറത്തുവിടുന്നത്. 2025 ഫെബ്രുവരിയിൽ, 46,000-ത്തിലധികം സൈനികർ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ, 500,000 മുതൽ 600,000 വരെ സൈനിക നഷ്ടങ്ങൾ, അതിൽ 1,40,000 വരെ മരണങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് വിലയിരുത്തിയിരുന്നു.

vachakam
vachakam
vachakam

സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ (CSIS) ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2022 ഫെബ്രുവരി മുതൽ 2025 ഡിസംബർ വരെ റഷ്യയ്ക്ക് 12 ലക്ഷം സൈനിക നഷ്ടങ്ങൾ, അതിൽ 3,25,000 വരെ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു.

ഈ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും ആൾ നാശമുള്ള  സംഘർഷമായി മാറിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും, ലക്ഷങ്ങൾ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടിവരികയും, യുക്രെയിന്റെ കിഴക്കൻ-തെക്കൻ മേഖലകൾ വ്യാപകമായി നശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്ൻ, റഷ്യ, അമേരിക്ക എന്നിവ തമ്മിലുള്ള അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ അബുദാബിയിൽ വ്യാഴാഴ്ച രണ്ടാം ദിവസത്തിലേക്ക് കടക്കും. ഇതുവരെ നടന്ന നയതന്ത്ര ശ്രമങ്ങൾ യുദ്ധം നിർത്താൻ ഒരു കരാറിലേക്കെത്തിച്ചിട്ടില്ല. കീവിന്റെ വൈദ്യുതി സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടന്ന റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെയാണ് ഈ ചർച്ചകൾ. ഇതുമൂലം നഗരത്തിലെ ജനങ്ങൾ ഇരുട്ടിലും കടുത്ത തണുപ്പിലും കഴിയുകയാണ്. 

vachakam
vachakam
vachakam

യുദ്ധം അവസാനിപ്പിക്കുന്നതിലെ പ്രധാന തടസ്സം കിഴക്കൻ ഉക്രെയിനിലെ പ്രദേശങ്ങളുടെ ഭാവി തന്നെയാണ്. ഇപ്പോൾ റഷ്യ യുക്രെയിന്റെ ഏകദേശം 20 ശതമാനം പ്രദേശങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും, ഡൊണെറ്റ്‌സ്‌ക് മേഖലയിലെ ഏകദേശം അഞ്ചിലൊന്ന് ഇപ്പോഴും കീവ് നിയന്ത്രണത്തിലാണ്. നിലവിലെ മുന്നണി രേഖയിലുടനീളം സംഘർഷം “ഫ്രീസ്” ചെയ്യണമെന്ന നിലപാടിലാണ് ഉക്രെയിൻ, ഏകപക്ഷീയ സൈനിക പിൻവലിക്കൽ അവർ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഭൂമി വിട്ടുനൽകുന്നത് മോസ്കോയെ വീണ്ടും ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുമെന്ന് ഉക്രെയിൻ മുന്നറിയിപ്പ് നൽകുന്നു. റഷ്യ വീണ്ടും അധിനിവേശം നടത്താതിരിക്കാൻ ഉറപ്പ് നൽകാത്ത ഒരു കരാറിലും ഒപ്പുവെക്കില്ലെന്നും കീവ് വ്യക്തമാക്കി. ലുഹാൻസ്‌ക്, ഖെർസോൺ, സപോറിഷ്‌ഷ്യ മേഖലകൾ റഷ്യ സ്വന്തം പ്രദേശങ്ങളാണെന്നും അവകാശപ്പെടുന്നു. കിഴക്കൻ ഉക്രെയിനിലെ മറ്റ് മൂന്ന് മേഖലകളിലും റഷ്യ ചെറിയ പ്രദേശങ്ങൾ കൈവശം വച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam