പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ പടർന്നതോടെ പാകിസ്താനിൽ പ്രക്ഷോഭം.
ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമാകുകയാണ്. ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.
ഇമ്രാന്‍ ഖാനെ കാണണമെന്ന് ആവശ്യപ്പെട്ടതിനാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചതെന്ന് ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ ആരോപിച്ചു.
മൂന്നാഴ്ചയായി ഇമ്രാന്‍ ഖാനെ കാണാന്‍ സഹോദരിമാരെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരും സഹോദരിമാരും ജയിലിന് മുന്നില്‍ എത്തി പ്രതിഷേധിച്ചത്.
2023 ഓഗസ്റ്റ് മുതല്‍ പല കേസുകളിലായി ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. ഒരു മാസത്തോളമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
