ശക്തമായ ഭൂകമ്പം: റഷ്യയിലെ സജീവ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്

JULY 30, 2025, 10:23 AM

മോസ്‌കോ: പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് കംചത്ക ഉപദ്വീപില്‍ റഷ്യയുടെ ക്ല്യൂചെവ്സ്‌കോയ് അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സജീവ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണിത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ചൂടുള്ള ലാവയുടെ ഒഴുക്ക് രേഖപ്പെടുത്തിയതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

സമീപ വര്‍ഷങ്ങളില്‍ നിരവധി തവണ പൊട്ടിത്തെറിച്ച ക്ല്യൂചെവ്സ്‌കോയ്, പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ (280 മൈല്‍) വടക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്.
റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ യുണൈറ്റഡ് ജിയോഫിസിക്കല്‍ സര്‍വീസ് പൊട്ടിത്തെറി സ്ഥിരീകരിച്ചു.

ബുധനാഴ്ച കാംചത്കയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വിദൂര റഷ്യന്‍ മേഖലയില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പക്ഷേ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില സ്ഥലങ്ങളില്‍ സുനാമി സാധ്യത കുറഞ്ഞുവരുന്നതായി കാണപ്പെട്ടു. ഹവായി, ജപ്പാന്‍, റഷ്യയുടെ ചില ഭാഗങ്ങളില്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ കുറച്ചിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള കംചട്കയിലെ തുറമുഖങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേത്തുടര്‍ന്ന് വടക്കന്‍ ജപ്പാനിലെ തീരത്ത് നുരയും വെളുത്ത തിരമാലകളും ഉയര്‍ന്നുവന്നതോടെ പ്രദേശവാസികള്‍ ഉള്‍നാടുകളിലേക്ക് പലായനം ചെയ്തു. ഹോണോലുലുവിലെ തെരുവുകളിലും ഹൈവേകളിലും കാറുകള്‍ കുടുങ്ങി. കടലില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളില്‍ പോലും ഗതാഗതം സ്തംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam