പിഴത്തീരുവ 25 % നീക്കിയതായി യുഎസ്; ഇന്ത്യ അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമാകുന്നു

FEBRUARY 6, 2026, 8:44 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. വ്യാപാര കരാറിന്റെ കരട് തയ്യാറായതായും അത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

വ്യാപാര കരാറോടെ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് ചുമത്തിയ 25% പിഴയും യുഎസ് നീക്കം ചെയ്തു. യുഎസിൽ നിന്നുള്ള ഭക്ഷ്യ, കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ കുറയ്ക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള എതിർ തീരുവകളും യുഎസ് കുറയ്ക്കും. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും സുസ്ഥിര വിപണി അവസരങ്ങൾ തുറക്കും.

കരാറിൻ്റെ ഗുണങ്ങൾ ഇരുരാജ്യങ്ങൾക്കും ഉറപ്പാക്കുന്ന നിയമങ്ങളാണ് കരാറിൻ്റെ ഭാഗമായി നിർമിക്കുക. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പരമാവധി 18 % ശതമാനം തീരുവയാണ് ഏർപ്പെടുത്തുകയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

കരാർ അനുസരിച്ച്, 5 വർഷത്തിൽ 50,000കോടി ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. വിമാനഭാഗങ്ങൾക്കടക്കം ഇന്ത്യക്കുമേലുള്ള അധിക തീരുവ അമേരിക്ക കുറയ്ക്കും. ഇന്ത്യൻ അരിയ്ക്ക് മുൻഗണന നൽകുമെന്നും യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കരാർ ഇന്ത്യക്ക് വൻ കയറ്റുമതി സാധ്യത തുറക്കുന്നതാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam