രൂക്ഷമായ ശൈത്യവും പ്രളയവും ഗസയിലെ ജനജീവിതം ദുസ്സഹമാക്കുമ്പോഴും, അവിടെ നടന്നു വരുന്ന മാനുഷിക സഹായ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കാൻ പോകുന്നതായി യുണൈറ്റഡ് നേഷൻസും (UN) വിവിധ അന്താരാഷ്ട്ര സദ്ധ സംഘടനകളും സംയുക്തമായി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളും സന്നദ്ധ സംഘടനകൾക്കുള്ള രജിസ്ട്രേഷൻ നടപടികളിലെ അനിശ്ചിതത്വവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബർ 31-നകം രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ പല പ്രമുഖ സംഘടനകൾക്കും ഗസ വിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ നടപടികൾ രാഷ്ട്രീയ പ്രേരിതവും അവ്യക്തവുമാണെന്ന് സന്നദ്ധ സംഘടനകൾ കുറ്റപ്പെടുത്തുന്നു. നിലവിലെ നിയമങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ ഡിസംബർ അവസാനത്തോടെ ഈ സംഘടനകളുടെ പ്രവർത്തനം റദ്ദാക്കപ്പെടും. തുടർന്ന് 60 ദിവസത്തിനുള്ളിൽ ഗസയിലെ ഓപ്പറേഷനുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ഇസ്രായേൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യം വന്നാൽ ഗസയിലെ ഫീൽഡ് ആശുപത്രികൾ, പോഷകാഹാര കേന്ദ്രങ്ങൾ, ശുദ്ധജല വിതരണ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും തകരാറിലാകും. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സഹായ വിതരണം തടസ്സപ്പെടുന്നത് കടുത്ത മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ആഹാര സാധനങ്ങളും മരുന്നുകളും ടെന്റുകളും നിലവിൽ ഗസയ്ക്ക് പുറത്ത് കെട്ടിക്കിടക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് മുൻഗണന നൽകുന്നത് കാരണം സഹായം എത്തിക്കുന്ന ട്രക്കുകൾ അതിർത്തികളിൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്നു. ഇതിനിടെ ഗസയിൽ മഴയും പ്രളയവും മൂലം ആയിരക്കണക്കിന് അഭയാർത്ഥി കൂടാരങ്ങൾ തകരുകയും നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവർ കടുത്ത തണുപ്പ് മൂലം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആശങ്കാജനകമായ വാർത്ത പുറത്തുവരുന്നത്.
English Summary: The United Nations and over 200 aid groups have warned that humanitarian operations in Gaza are on the verge of collapse due to Israel administrative hurdles and a politicized registration process for NGOs. Dozens of international aid organizations face de-registration by December 31 which could lead to the closure of field hospitals and essential services despite the ongoing ceasefire under US President Donald Trump peace plan.
Tags: Gaza Crisis, UN Warning, Israel Gaza Conflict, Humanitarian Aid, Gaza Ceasefire, Donald Trump, International NGOs, Gaza Winter Crisis, Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
