വാഷിങ്ടണ്‍: ഉക്രെയ്‌നും യൂറോപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തില്‍ അമേരിക്ക പിന്തുണ നല്‍കിയിട്ടും ഉക്രെയ്‌നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തെ അക്രമാസക്തവും ഭീകരവുമെന്ന് വിശേഷിപ്പിച്ച ട്രംപ്, യുഎസിലും ഉക്രെയ്‌നിലും കരുത്തുറ്റതും കൃത്യതയുള്ളതുമായ നേതൃത്വമുണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നെന്നും അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
