ലണ്ടൻ: യുകെ പ്രതിരോധ വകുപ്പിന്റെ കീഴിൽ അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്‌സിബിഷനിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് വിലക്ക്.
ഇസ്രായേലി കമ്പനികളുടെ യുകെ അനുബന്ധ സ്ഥാപനങ്ങൾ വിലക്ക് ബാധകമല്ല. എന്നാൽ ഇസ്രായേൽ സർക്കാരിന്റെ പ്രതിനിധികൾക്ക് ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്യുപ്‌മെന്റ് ഇന്റർ നാഷണൽ ഷോയിലേക്ക് ക്ഷണമില്ല.
സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചന ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ കമ്പനികളെ എക്‌സിബിഷനിൽ നിന്ന് വിലക്കിയത്.
വിലക്കിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ എക്‌സിബിഷനിൽ തങ്ങളുടെ പവലിയൻ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേലി പ്രതിരോധ കമ്പനികളായ എൽബിത് സിസ്റ്റംസ്, റഫാൽ, ഐഎഐ, യുവിഷൻ എന്നിവ എക്‌സിബിഷനിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്