ന്യൂയോർക്ക്: ലൈംഗിക അതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ സ്വിസ് ബാങ്കിംഗ് ഭീമനായ യുബിഎസ് (UBS) സഹായം നൽകിയതായി വെളിപ്പെടുത്തൽ.
ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജെ.പി മോർഗൻ തീരുമാനിച്ചതിന് പിന്നാലെയാണ് യുബിഎസ് മാക്‌സ്‌വെല്ലിനെ സഹായിക്കാൻ മുന്നോട്ടുവന്നതെന്ന് പുതുതായി പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
2014 മുതൽ മാക്‌സ്‌വെല്ലിനായി വ്യക്തിഗത അക്കൗണ്ടുകളും ബിസിനസ് അക്കൗണ്ടുകളും യുബിഎസ് കൈകാര്യം ചെയ്തിരുന്നു. ഏകദേശം 19 ദശലക്ഷം ഡോളറിന്റെ (ഏകദേശം 150 കോടിയിലധികം രൂപ) ആസ്തി മേൽനോട്ടം വഹിക്കാൻ ബാങ്ക് സഹായിച്ചു. അതിസമ്പന്നരായ ഇടപാടുകാർക്ക് മാത്രം നൽകുന്ന സേവനങ്ങളാണ് മാക്‌സ്‌വെല്ലിന് ലഭിച്ചത്. ഇവരുടെ പണമിടപാടുകൾ നിയന്ത്രിക്കാനായി ബാങ്ക് രണ്ട് പ്രത്യേക മാനേജർമാരെയും നിയമിച്ചിരുന്നു.
2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും, 2014-ൽ എപ്‌സ്റ്റീന് യുബിഎസ് ക്രെഡിറ്റ് കാർഡ് അനുവദിച്ചിരുന്നു. എന്നാൽ 'ബാങ്കിന്റെ സൽപ്പേരിനെ ബാധിക്കും' (Reputational Risk) എന്ന കാരണത്താൽ പിന്നീട് ഈ അക്കൗണ്ട് റദ്ദാക്കി.
അമേരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം പുറത്തുവിട്ട രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. എപ്‌സ്റ്റീന്റെ ലൈംഗിക അതിക്രമങ്ങൾക്ക് സഹായം നൽകിയ കേസിൽ 2021-ലാണ് മാക്‌സ്‌വെൽ ശിക്ഷിക്കപ്പെട്ടത്. നിലവിൽ ടെക്സാസിലെ ഫെഡറൽ ജയിലിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് അവർ.
ലൈംഗിക കുറ്റവാളികളുമായി ലോകത്തെ മുൻനിര ബാങ്കുകൾ പുലർത്തിയ സാമ്പത്തിക ബന്ധങ്ങൾ പുറത്തുവരുന്നത് ആഗോള ബാങ്കിംഗ് മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
