ദുബായ്: രാജ്യത്തെ സ്വകാര്യ മേഖല ഡിസംബർ 31-നകം സ്വദേശിവൽക്കരണ നടപടികൾ നടപ്പിലാക്കണമെന്ന് മാനവ വിഭവശേഷി, ശാക്തീകരണ മന്ത്രാലയം ഉത്തരവിട്ടു. നിർദ്ദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് വലിയ തുക പിഴ ചുമത്തും.
50-ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികളും 2% പൗരന്മാരെ വൈദഗ്ധ്യമുള്ള തസ്തികകളിൽ നിയമിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
20 മുതൽ 49 ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു എമിറാത്തി ജീവനക്കാരനെങ്കിലും നിയമിക്കണം. നിലവിലുള്ള എമിറാത്തി ജീവനക്കാരെ സ്ഥാപനങ്ങൾ നിലനിർത്തുകയും ചെയ്യണം.
വ്യാജ പൗരത്വം ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്നവരേ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
