ന്യൂഡൽഹി : ചൈനയെ തള്ളി ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് .ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ്, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നിവ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ ടൊയോട്ട കര്‍ണാടകയിലെ നിലവിലുള്ള ഫാക്ടറി വികസിപ്പിക്കുന്നതിനും മഹാരാഷ്ട്രയില്‍ പുതിയൊരെണ്ണം സ്ഥാപിക്കുന്നതിനും വേണ്ടി 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 26,000 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 15 പുതിയതും പുതുക്കിയതുമായ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നതായി കഴിഞ്ഞയാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ ഒന്നാംനിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ ഭൂരിഭാഗം ഓഹരിയുമുള്ള സുസുക്കി 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ 70,000 കോടി രൂപ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
