സോള്‍: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുഎസ്-ദക്ഷിണ കൊറിയ സൈനിക അഭ്യാസം നടന്നത്. യു.എസും ദക്ഷിണ കൊറിയയും തമ്മില്‍ വളരുന്ന സൈനിക ബന്ധം ചൊടിപ്പിച്ചത് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയായിരുന്നു. ഈ വിവരം അറിഞ്ഞയുടന്‍ കിം ആദ്യം ആഹ്വാനം ചെയ്തത് രാജ്യത്തിന്റെ ആണവായുധ ശേഷി ധ്രുതഗതിയില്‍ ഉയര്‍ത്തുക എന്നതായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ചോ ഹ്യോന്‍ എന്ന നാവിക യുദ്ധക്കപ്പല്‍ സന്ദര്‍ശിച്ച് അതിലെ ആയുധ സംവിധാനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സ്വീകരിക്കവെയാണ് കിം ഈ പരാമര്‍ശം നടത്തിയത്. ആണവായുധ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതിനിടെ രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഒരു വ്യോമതാവളത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ രഹസ്യ സൈനിക താവളത്തില്‍ നിന്ന് അമേരിക്കന്‍ വന്‍കരയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
അമേരിക്കയെ സംബന്ധിച്ച് വലിയൊരു ആണവ ഭീഷണിയാണ് ഈ സൈനിക താവളമെന്നാണ് വിവരം. ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും 27 കിലോ മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് പ്യോംഗന്‍ പ്രവിശ്യയിലെ സിന്‍പുങ്ങിലാണ് ഈ രഹസ്യ വ്യോമതാവളം സ്ഥിതി ചെയ്യുന്നതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്ഐഎസ്) വ്യക്തമാക്കുന്നു. ആറ് മുതല്‍ ഒമ്പത് വരെയുള്ള നൂതന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവയുടെ മൊബൈല്‍ ലോഞ്ചറുകളും ആയിരക്കണക്കിന് ഉത്തരകൊറിയന്‍ സൈനികരും ഈ രഹസ്യതാവളത്തിലുണ്ട്. ഇതാണ് യുഎസിനെ സംബന്ധിച്ച് ഒരു ഭീഷണിയാണെന്ന് പറയപ്പെടുന്നത്.
ജെഎഫ്കെ വിമാനത്താവളത്തിനേക്കാള്‍ വലിപ്പം
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ഒരു ഇടുങ്ങിയ പര്‍വ്വത താഴ്വരയിലാണ് സിന്‍പുങ്-ഡോങ് സൈനികതാവളം സ്ഥിതി ചെയ്യുന്നത്. ഉത്തരകൊറിയയുടെ രഹസ്യ മിസൈല്‍ നിര്‍മ്മിക്കുന്ന 20ഓളം രഹസ്യതാവളങ്ങളില്‍ ഒന്നാണിത്. 2000ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിച്ച രഹസ്യതാവളം 2014ഓടെയാണ് സജീവമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
