ശ്രീലങ്കയിൽ ആഞ്ഞടിച്ച്  ഡിറ്റ് വാ' ചുഴലിക്കാറ്റ്;  മരണം 50, കനത്ത നാശനഷ്ടങ്ങൾ

NOVEMBER 27, 2025, 9:14 PM

കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് ഡിറ്റ് വാ' ചുഴലിക്കാറ്റ്. മരണസംഖ്യ 50 കവിഞ്ഞു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനുശേഷം ശ്രീലങ്കയിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. 

എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സ്കൂളുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. കൊളംബോയിൽ വിമാനങ്ങൾ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അവ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്ന് സർക്കാർ അറിയിച്ചു. 

ദേശീയ ഉദ്യാനങ്ങൾ അടച്ചിട്ടു, നിരവധി റോഡുകൾ തകർന്നു. ഇന്ന് രാവിലെ 6 മുതൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. അതേസമയം  ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. 

vachakam
vachakam
vachakam

തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam