തായ്പേയ്: തായ്‌വാനില്‍ മെട്രോ സ്റ്റേഷനുകളില്‍ പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തായ്പേയ് മെയിന്‍ സ്റ്റേഷനില്‍ പുക ബോംബ് പൊട്ടിച്ച 27കാരനായ അക്രമി, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. തായ്‌വാന്‍ സ്വദേശിയായ അക്രമി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.
അക്രമ കാരണം വ്യക്തമായിട്ടില്ല. തായ്‌വാനില്‍ അക്രമങ്ങള്‍ അപൂര്‍വ്വ സംഭവമാണ്. കുറ്റകൃത്യങ്ങളില്‍ ഏറെ പിന്നിലായ രാജ്യത്ത് സമാനമായി നടന്ന മറ്റൊരു സംഭവത്തിലേക്കാണ് നിലവിലെ അക്രമം ആളുകളെ എത്തിക്കുന്നത്. 2014 ല്‍ തായ്‌പേയില്‍ സമാനമായ അക്രമം നടന്നിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആളുകള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
അക്രമിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അക്രമിയെ സാഹസികമായി പിടികൂടാന്‍ ശ്രമിച്ചവരിലൊരാളാണ് കൊല്ലപ്പെട്ടത്. തായ്‌പേ സ്റ്റേഷനിലെ അക്രമത്തിന് പിന്നാലെ ഭൂഗര്‍ഭ ഷോപ്പിംഗ് സെന്ററിലൂടെ നടന്നാണ് അക്രമി 800 മീറ്റര്‍ മാത്രം അകലെയുള്ള സോങ്ഷാന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ഇവിടെയും പുക ബോംബുകള്‍ പൊട്ടിച്ച ശേഷമായിരുന്നു അക്രമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പൊലീസ് തേടിക്കൊണ്ടിരുന്ന വ്യക്തിയാണ് അക്രമിയെന്നാണ് പൊലീസ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
