20 വര്‍ഷമായി കോമയിലായിരുന്ന സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരന്‍' അന്തരിച്ചു

JULY 19, 2025, 3:27 PM

റിയാദ്: സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. കാര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 20 വര്‍ഷത്തോളം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണം. അദ്ദേഹത്തിന് 36 വയസ്സായിരുന്നു. 

എക്സിലെ ഒരു പോസ്റ്റില്‍ പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് തന്റെ മകന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചു. സംസ്‌കാര പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച നടക്കും. 

ലണ്ടനിലെ ഒരു സൈനിക അക്കാദമിയില്‍ പഠിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് 2005 മുതല്‍ രാജകുമാരന്‍ അല്‍വലീദ് കോമയിലാണ്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ തലച്ചോറിലെ രക്തസ്രാവം അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ അബോധാവസ്ഥയിലാക്കി. അപകടത്തെത്തുടര്‍ന്ന് പ്രിന്‍സ് അല്‍വലീദിനെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററില്‍ കിടത്തി. അദ്ദേഹത്തിന്റെ അവസ്ഥ വിലയിരുത്താനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും കുടുംബം ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരെ എത്തിച്ചെങ്കിലും ഫലം കണ്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam