കീവ്: ഉക്രെയ്‌നില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച രാവിലെ വരെ നീണ്ടു. ഏതാനും ആക്രമണങ്ങള്‍ ഉക്രെയ്ന്‍ മിസൈല്‍വേധ സംവിധാനം പരാജയപ്പെടുത്തി. റഷ്യ 9 മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
അതേസമയം ഉക്രെയ്‌നിന്റെ 121 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യ അറിയിച്ചു. 2 റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുള്ള ഉപരോധം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണക്കണമെന്നും റഷ്യയ്ക്ക് തിരിച്ചടി നല്‍കാന്‍ ദീര്‍ഘദൂര മിസൈലുകള്‍ നല്‍കണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
