മോസ്‌കോ: പുതിയ ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈലും ആണവ പരിശീലനവും വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു വിജയകരമായ പരീക്ഷണം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. റേഡിയോ ആക്ടീവ് സുനാമികള്‍ സൃഷ്ടിക്കാനും തീരദേശ നഗരങ്ങളെ തുടച്ചുനീക്കാനും രൂപകല്‍പ്പന ചെയ്ത ആണവശക്തിയുള്ള സൂപ്പര്‍ ടോര്‍പ്പിഡോയാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്.
പുതിയ ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസിഡോണ്‍ വിജയകരമായി പരീക്ഷിച്ചതായി വ്ളാഡിമിര്‍ പുടിന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ആണവ വിക്ഷേപണ പരിശീലനങ്ങളും നടത്തി. റഷ്യയോടുള്ള തന്റെ നിലപാട് അടുത്തിടെ കടുപ്പിച്ച ഡൊണാള്‍ഡ് ട്രംപ്, പരീക്ഷണങ്ങള്‍ അത്ര ഉചിതമല്ല എന്നും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുടിന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു.
എന്നാല്‍ പുടിന്‍ യുഎസ് പ്രസിഡന്റിന്റെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മോസ്‌കോയിലെ ഒരു ആശുപത്രിയില്‍ റഷ്യന്‍ സൈനികര്‍ക്കൊപ്പം ചായയും കേക്കും കഴിച്ചാണ് പുടിന്‍ പരീക്ഷണം സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
