കീവ്: ഉക്രെയ്നില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ കിഴക്കന്‍ ഉക്രെയ്‌നിലെ ഹര്‍കീവില്‍ ട്രെയിനിന് നേരെയാണ് റഷ്യ ഡ്രോണാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. 291 യാത്രക്കാരുമായി പോകുകയായുരുന്ന ട്രെയിനിന് നേരെ മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇത്തരത്തിലുള്ള ഓരോ റഷ്യന്‍ ആക്രമണവും നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെ ഇല്ലാതാക്കുകയും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആക്രമണത്തില്‍ നഗരത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ഏകദേശം 80% സ്ഥലങ്ങളിലും വൈദ്യുതി നിലച്ചതായി ഗവര്‍ണര്‍ ഒലെഹ് സിനിഹുബോവ് അറിയിച്ചു. റഷ്യന്‍ സൈന്യം രാത്രിയില്‍ 165 ഡ്രോണുകള്‍ തൊടുത്തെന്നും അതില്‍ 135 എണ്ണം ഉക്രെയ്ന്‍ വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയെന്നും ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
അതേസമയം തെക്കന്‍ ഉക്രെയ്ന്‍ നഗരമായ ഒഡേസയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികളും ഗര്‍ഭിണിയുമടക്കം 25 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഒഡേസയില്‍ റഷ്യ അന്‍പതിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ക്രൂരം എന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍, റഷ്യന്‍ പ്രതിനിധികള്‍ ഞായറാഴ്ച പുതിയ ചര്‍ച്ചകള്‍ക്ക് തയാറെടുക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
