വത്തിക്കാൻ സിറ്റി: മധ്യേഷ്യയിൽ തുടരുന്ന യുദ്ധവും അത് മൂലമുണ്ടാകുന്ന മരണങ്ങളും ദുരിതങ്ങളും മനുഷ്യകുലത്തിന് തന്നെ വലിയൊരു അപമാനമാണെന്ന് ലിയോ മാർപാപ്പ. ഞായറാഴ്ച വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിൽ, മേഖലയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്ന തന്റെ ആവശ്യം അദ്ദേഹം വീണ്ടും ആവർത്തിച്ചു.
അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ക ലിയോ തന്റെ നിലപാട് വ്യക്തമാക്കിയത്. മധ്യേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും തുടരുന്ന അക്രമങ്ങളിലും യുദ്ധങ്ങളിലും താൻ അങ്ങേയറ്റം പരിഭ്രാന്തനാണെന്ന് അദ്ദേഹം പറഞ്ഞു.
"നിസ്സഹായരായ ഇത്രയധികം മനുഷ്യരുടെ ദുരിതങ്ങൾക്ക് മുന്നിൽ നമുക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല. ഈ സംഘർഷങ്ങൾ അവരെ മുറിപ്പെടുത്തുമ്പോൾ അത് യഥാർത്ഥത്തിൽ മുറിപ്പെടുത്തുന്നത് മാനവികതയെ ഒന്നടങ്കമാണ്."
സമാധാനത്തിലേക്കുള്ള വഴി എത്രയും വേഗം തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിനായി പ്രാർത്ഥനയിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ശത്രുത അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
