ലാഹോർ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നാമനിർദേശ പത്രിക തള്ളി പാക് തെരഞ്ഞെടുപ്പു കമ്മിഷൻ. പാക്കിസ്ഥാൻ ടെഹ്രീക് -ഇ-ഇൻസാഫ് (പിടിഐ) നേതാവായ ഇമ്രാൻ ഖാൻ രണ്ടു സീറ്റുകളിലേക്കാണ് പത്രിക സമർപ്പിച്ചത്.
ഇവ രണ്ടു തള്ളിയതായി തെരഞ്ഞെടുപ്പു കമ്മിഷൻ ശനിയാഴ്ച വ്യക്തമാക്കി. തോഷഖാന അഴിമതിക്കേസിൽ അട്യാല ജയിലിൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.
ലാഹോർ(എൻഎ 122), മിയാൻവാലി(എൻഎ-89) എന്നീ സീറ്റുകളിലേക്കാണ് ഇമ്രാൻ പത്രിക നൽകിയിരുന്നത്. തോഷഖാന അഴിമതിക്കേസ് തന്നെയാണ് പത്രിക തള്ളിയതിന്‍റെ പ്രധാന കാരണം.
അതിനു പുറമേ നാമനിർദേശ പത്രിക പ്രകാരം ഇമ്രാനെ നാമനിർദേശം ചെയ്ത വ്യക്തിയും അതിനെ പിന്തുണച്ച വ്യക്തിയും മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്നുള്ളവരല്ലയെന്നും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി. തോഷഖാന അഴിമതിക്കേസിൽ ഇമ്രാന് അഞ്ച് വർഷത്തെ അയോഗ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്