ഇരുന്നൂറിലധികം താലിബാന്‍ സൈനികരെ വധിച്ചു; അവകാശവാദവുമായി പാക്കിസ്ഥാന്‍

OCTOBER 12, 2025, 11:29 AM

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് 23 പാക്കിസ്ഥാന്‍ സൈനികരും ഇരുന്നൂറിലധികം താലിബാന്‍ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അവകാശവാദം. അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍ക്ക് മറുപടിയായി പാക്കിസ്ഥാന്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം അറിയിച്ചു. 

58 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെടുമ്പോഴാണ് പാക്കിസ്ഥാന്‍ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ വഴികള്‍ പാക്കിസ്ഥാന്‍ അടച്ചു. പാക്കിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ പ്രദേശത്ത് കടന്നുകയറുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്. 

പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്രീക്ക് ഇ താലിബാനെ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നു പാക്ക് സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam