ബലൂചിസ്ഥാനില്‍ പാക്ക് സേന 177 ബിഎല്‍എ അംഗങ്ങളെ വധിച്ചു

FEBRUARY 2, 2026, 6:05 PM

ഇസ്ലാമബാദ്: പാക്ക് സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബിഎല്‍എ) തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ പാക്ക് സേന 177 ബിഎല്‍എ അംഗങ്ങളെ വധിച്ചു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ 22 പേരെക്കൂടി സുരക്ഷാസേന വധിച്ചു. 

വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. കഴിഞ്ഞയാഴ്ച സേനാകേന്ദ്രങ്ങളടക്കം 12 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ നടന്ന ഭീകരാക്രമണങ്ങളില്‍ 17 പേരാണു കൊല്ലപ്പെട്ടത്. 2 വനിതാ ചാവേറുകളും സംഘത്തിലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണു സൈനികനടപടി ആരംഭിച്ചത്. 

ഇറാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബലൂചില്‍ കഴിഞ്ഞവര്‍ഷം ഭീകരര്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി 300 യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. സൈനികനടപടിയുടെ ഭാഗമായി ബലൂചിസ്ഥാനില്‍ ശനിയാഴ്ച മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്.

ജനുവരിയില്‍ പാക്ക് സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള പോരാട്ടത്തില്‍ 386 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam