സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടം:   ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി

JANUARY 7, 2026, 9:24 AM

റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. 

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.

മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌നി തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവർ തൽക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. 

vachakam
vachakam
vachakam

കഴിഞ്ഞ ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്.

ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam